ദേശീയം

നിലത്ത് കിടക്കുന്ന ഭക്തരുടെ മുകളിലൂടെ പശുക്കളെ കൂട്ടത്തോടെ നടത്തിക്കും; വേറിട്ട ദീപാവലി ആചാരം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദീപാവലിയോടനുബന്ധിച്ച് വേറിട്ട ആചാരം. നിലത്ത് കിടക്കുന്ന വിശ്വാസികളുടെ മുകളിലൂടെ പശുക്കളെ നടത്തിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ദീപാവലിയുടെ പിറ്റേന്നാണ് വ്യത്യസ്തമായ ആചാരം.

ഉജ്ജയിന്‍ ജില്ലയിലാണ് വേറിട്ട ആചാരം അരങ്ങേറിയത്. ഒരുക്കി നിര്‍ത്തിയിരിക്കുന്ന പശുക്കള്‍ക്ക് മുന്നില്‍ വിശ്വാസികളെ നിലത്ത് കിടത്തിയാണ് ചടങ്ങ് നടത്തുന്നത്. തുടര്‍ന്ന് വിശ്വാസികള്‍ക്ക് മുകളിലൂടെ പശുക്കളെ നടത്തിച്ചാണ് ചടങ്ങ് പൂര്‍ത്തിയാക്കുന്നത്. 

വിശ്വാസികള്‍ക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. പശുക്കള്‍ കൂട്ടത്തോടെയാണ് വിശ്വാസികളുടെ മുകളിലൂടെ നടന്നുപോകുന്നത്.വേറിട്ട ഈ ആചാരത്തില്‍ പങ്കെടുത്താല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ