ദേശീയം

എന്തിനും ഏതിനും തടസ്സമുണ്ടാക്കുന്നവരല്ല, ട്രെയ്ഡ് യൂണിയനുകള്‍ ശക്തമായ പ്രതിപക്ഷത്തെ പോലെ: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷത്തെ പോലെ തന്നെയാണ് ട്രെയ്ഡ് യൂണിയനുകളുടെ സ്ഥാനമെന്ന് മദ്രാസ് ഹൈക്കോടതി. ഭരണകക്ഷിയെയും മാനേജ്‌മെന്റിനെയും സദാസമയവും ജാഗ്രതോടെ നിര്‍ത്തുകയെന്ന ചുമതലയാണ് ഇരുകൂട്ടര്‍ക്കുമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

എപ്പോഴും സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന കൂട്ടര്‍ എന്ന നിലയില്‍ യൂണിയനുകളെ കാണുന്നതു ശരിയല്ല. അവയുടെ സ്ഥാനം കുറെക്കൂടി പ്രധാനപ്പെട്ടതാണെന്ന് ജസ്റ്റിസ് ആര്‍ ഹേമലത അഭിപ്രായപ്പെട്ടു.

ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും മാന്‍പവര്‍ ഏജന്‍സി വഴി നിയമിക്കാനുള്ള മെട്രൊപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ തമിഴ്‌നാ്ട സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എല്ലാ നേരിട്ടുള്ള നിയമനങ്ങളും എംപ്ലോയ്മന്റെ എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന് 1992ല്‍ യൂണിയനും മാനേജ്‌മെന്റും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതാണെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുറംജോലി കരാര്‍ വഴി നിയമനം നടത്താനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇത് കരാര്‍ ലംഘനമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു.

ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഒഴിവ് അടിയന്തരമായി നികത്താനാണ് ഇത്തരത്തില്‍ നിയമനം നടത്തുന്നതെന്ന് കോര്‍പ്പറേഷന്‍ വാദിച്ചു. നിലവില്‍ സര്‍വീസിലുള്ള ഡ്രൈവര്‍മാരില്‍ നല്ലൊരു പങ്കും ജോലിക്ക് എത്തുന്നില്ല. അതിനാല്‍ സര്‍വീസ് മുടങ്ങുന്ന അവസ്ഥയുണ്ടെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു. ഒരു വര്‍ഷത്തെ കരാറിലാണ് പുതിയ നിയമനം നടത്തുന്നത്. ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും കോര്‍പ്പറേഷന്‍ വാദിച്ചു.

്ഒഴിവുകള്‍ നികത്താന്‍ ഇത്തരത്തില്‍ നിയമനം നടത്തുക മാത്രമാണ് മാര്‍ഗമമെന്ന കോര്‍പ്പറേഷന്‍ വാദം വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാന്‍പവര്‍ ഏജന്‍സി വഴി നിയമനം നടത്തുന്നപോള്‍ സംവരണ വ്യവസ്ഥ എങ്ങനെ പാലിക്കുമെന്ന് കോടതി ആരാഞ്ഞു. മാത്രമല്ല, ഒരു സ്ഥാപനത്തില്‍ രണ്ടു തരം ഡ്രൈവര്‍മാര്‍ എന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക. ഇത് തുല്യതാ സ്ങ്കല്‍പ്പത്തിന് എതിരാണെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്