ദേശീയം

ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചതിൽ ആഹ്ലാദപ്രകടനം; ജമ്മു കശ്‌മീരിൽ ഏഴ് വിദ്യാർഥികൾക്കെതിരെ യുഎപിഎ 

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്‌ ആഘോഷിച്ച വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ജമ്മുകശ്‌മീരിലെ ഷെർ-ഇ-കശ്‌മീർ യൂണിവേഴ്‌സിറ്റി ഓഫ് അ​ഗ്രികൾചറൽ സയൻസ് ആന്റ് ടെക്‌നോളജിയിലെ ഏഴ് വിദ്യാർഥികളാണ് അറസ്റ്റിലായത്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥിയുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ വിദ്യാർഥികൾ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും പരാതിയിൽ വിദ്യാർഥി പറയുന്നു.

അതേസമയം വിദ്യാർഥികൾക്കെതിരായ നടപടിക്കെതിരെ ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബുബ മുഫ്തി രം​ഗത്തെത്തി. നടപടി നടുക്കുന്നതാണെന്നും വിജയിക്കുന്ന ടീമിന് ആർപ്പുവിളിക്കുന്നത് എന്ന് മുതലാണ് രാജ്യദ്രോഹമായതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുഫ്‌തി ചോദിച്ചു.

മാധ്യമപ്രവർത്തകർക്കും വിദ്യാർഥികൾക്കും ആക്ടിവിസ്റ്റികൾക്കുമേലും  ഇത്തരം കിരാത നിയമങ്ങൾ അടിച്ചേർപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. സ്പോര്‍ട്സിനെ സ്പോര്‍ട്സായി കാണണം. കളി കാണാൻ പ്രധാനമന്ത്രിയും മറ്റു പലരും എത്തിയിരുന്നു. രണ്ട് ടീമുകള്‍ക്കായും ഗാലറിയില്‍ ആര്‍പ്പുവിളി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഫ്തി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സമീപനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി വിജിലന്‍സ്

'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?