ദേശീയം

ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ ഐഎസ് ഭീകരര്‍ക്ക് നിര്‍ണായക പങ്ക്; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകര്‍ ഡല്‍ഹി കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് പൊലീസ്. അറസ്റ്റിലായ പിഎച്ച്ഡി വിദ്യാര്‍ത്ഥി അര്‍ഷദിന് ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഐഎസ് മൊഡ്യൂള്‍ കേസില്‍ അര്‍ഷദ്, ഷാനവാസ് ആലം, റിസ് വാന്‍ എന്നീ മൂന്നു ഭീകരരെ ഒക്ടോബര്‍ രണ്ടിനാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിന്റെ ഗൂഢാലോചനയില്‍  അര്‍ഷദ് നിര്‍ണായക പങ്കു വഹിച്ചു. 

തേരാ മേരാ റിഷ്താ ക്യാ ഹൈ, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യത്തിന് പിന്നിലും അര്‍ഷദ് ആണെന്ന് ഡല്‍ഹി പൊലീസിന് ഉദ്ധരിച്ച് എഎന്‍ഐ പറയുന്നു. 

എന്‍ഐഎ മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട, പൂനെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മോസ്റ്റ് വാണ്ടഡ് ഭീകരന്‍ ഷാനവാസ് ആലത്തിന് ഒളിച്ചു താമസിക്കാന്‍ ഇടംനല്‍കിയത് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അര്‍ഷദ് ആണെന്നും ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍