ദേശീയം

എന്‍ഡിഎയ്ക്ക് തിരിച്ചടി; ജനസേന സഖ്യം വിട്ടു; ടിഡിപിയെ പിന്തുണയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ ദേശീയ ജനാധിപത്യസഖ്യത്തിന് തിരിച്ചടി. എഐഎഡിഎംകെയ്ക്ക് പിന്നാലെ ജനസേന പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു

'ടിഡിപി ശക്തമായ പാര്‍ട്ടിയാണ്, ആന്ധ്രയുടെ വികസനത്തിന് തെലുങ്കുദേശം പാര്‍ട്ടി അധികാരത്തില്‍ വരണം. ടിഡിപിയും ജനസേനയും കൈകോര്‍ത്താല്‍, സംസ്ഥാനത്ത് വൈഎസ്ആര്‍സിപി സര്‍ക്കാരിനെ താഴെയിറക്കാനാവും' പവന്‍ പറഞ്ഞു. ആന്ധ്ര മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ പവന്‍ കല്യാണ്‍ രംഗത്തുവന്നിരുന്നു. 

നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട 371 കോടി രൂപയുടെ അഴിമതിക്കേസില്‍ സെപ്റ്റംബര്‍ ഒന്‍പതിന് അറസ്റ്റിലായ ടിഡിപി അധ്യക്ഷന്‍  ചന്ദ്രബാബു നായിഡു രാജമണ്ട്രി സെന്‍ട്രല്‍ ജയിലിലാണ്. നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 2015 -18 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്നും തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു

തമിഴ്‌നാട്ടില്‍ എന്‍ഡിഎ വിടുന്നതായി എഐഎഡിഎംകെ സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായുള്ള സഖ്യം വിട്ടതു പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ തീരുമാനത്തെ തുടര്‍ന്നാണെന്നും തന്റെ ഏകപക്ഷീയമായ തീരുമാനമല്ല പിന്നിലെന്നുമായിരുന്നു എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും