ദേശീയം

'ആറ് മാസത്തിന് ശേഷം വീണ്ടും വരും'; അധ്യാപകനെ വെടിവെച്ച ശേഷം കൊലവിളി, സ്കൂൾ വിദ്യാർഥികൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യൽമീഡിയയിലൂടെ കൊലവിളിയുമായി വിദ്യാർഥികൾ. യുപിയിലെ ആ​ഗ്രയാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുമിത് എന്ന അധ്യാപകനാണ് കാലിൽ വെടിയേറ്റത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‌തു. വിഡിയോ വലിയ തോതിൽ വൈറലായി.  'ആറ് മാസത്തിന് ശേഷം തിരിച്ചു വരും, 40 തവണയാണ് എനിക്ക് അയാളെ വെടിവെക്കേണ്ടത്. 39 എണ്ണം ഇനി ബാക്കിയാണ്'- എന്നാണ് വിദ്യാര്‍ഥികള്‍ വിഡിയോയില്‍ ഭീഷണി മുഴക്കുന്നത്. മാധ്യമ പ്രവർത്തകരടക്കം നിരവധി പ്രമുഖർ വിദ്യാർഥികളുടെ കൊലവിളി വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

'ഗുണ്ടാ സംഘങ്ങളെയും കുറ്റവാളികളെയും മഹത്വവല്‍ക്കരിക്കുന്ന ബോളിവുഡ് സിനിമകൾക്ക് നന്ദി' എന്ന കുറിപ്പോടെയാണ് മാധ്യമ പ്രവർത്തകയായ സ്വാതി ​ഗൊയാൽ ശർമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഭയാനകമായ സംഭവം എന്നാണ് ഇതിനെ സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു