ദേശീയം

പൊലീസുകാരനെ കൊന്നു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു വീഴ്ത്തി; ഏറ്റുമുട്ടല്‍ കൊല

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കൊന്ന പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ വെടിയേറ്റ് മരിച്ചത്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.

പൊലീസ് ഉദ്യോഗസ്ഥനായ അമിതാഭ് കുമാറാണ് വാഹനപരിശോധനയ്ക്കിടെ കൊല്ലപ്പെട്ടത്. സരായ് ബസാര്‍ ചൗക്കിലെ യുക്കോ ബാങ്കിന് സമീപം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ബൈക്കില്‍ മൂന്ന് പേര്‍ വരുന്നത് കണ്ടതിനിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അമിതാഭ് കുമാര്‍ ഉള്‍പ്പടെയുള്ള പൊലിസുകാര്‍ യുവാക്കളെ പിന്തുടര്‍ന്നു. ഇതിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

നെഞ്ചില്‍ രണ്ടുതവണ വെടിയേറ്റ അമിതാഭ് കുമാര്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി