ദേശീയം

പോസ്റ്ററുകള്‍ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ല: അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: തന്നെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പോസ്റ്ററുകള്‍ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ല. ഏതെങ്കിലും ഒരു അനുയായി അത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിൽ, അത് അയാളുടെ ആ​ഗ്രഹം മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. 

ലഖ്‌നൗവിലെ സമാജ് വാദി പാർട്ടി ഓഫീസിനു പുറത്ത് ഭാവി പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അഖിലേഷ് യാദവിന്റെ ചിത്രമുള്ള കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തടയുക എന്നതാണ് സമാജ്‌വാദികളുടെ ലക്ഷ്യമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. 

സമാജ്‌വാദി പാര്‍ട്ടി വക്താവ് ഫക്രുല്‍ ഹസനാണ് പോസ്റ്റര്‍ പതിച്ചത്. മധ്യപ്രദേശില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും സമാജ് വാദി പാർട്ടിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റര്‍ വിവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്