ദേശീയം

ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ പാര്‍ലമെന്റിലേക്ക്; പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഗണേശ ചതുര്‍ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. സെപ്റ്റംബര്‍ പതിനെട്ടിന് സമ്മേളനം പഴയ മന്ദിരത്തില്‍ തുടങ്ങി സെപ്റ്റംബര്‍ 19 ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനാണ് തീരുമാനം. ഈ സമ്മേളനം പഴയ പാര്‍ലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും.

മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമ്മേളനത്തോടെ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുതിയ മന്ദിരത്തിലേക്ക് മാറും. 

ഈ മാസം 18 മുതല്‍ 22 വരെയാണു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ എന്താണെന്നതില്‍ വ്യക്തയില്ല. മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ 5 നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു