ദേശീയം

കുറച്ചുനാള്‍ കാത്തിരിക്കൂ!, പാക് അധീന കശ്മീര്‍ ഇന്ത്യയില്‍ ലയിക്കും: കേന്ദ്രമന്ത്രി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പാക് അധീന കശ്മീര്‍  ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ പാക് അധീന കശ്മീര്‍ ഇന്ത്യയില്‍ സ്വമേധയാ ലയിക്കും. ഇതിനായി ഇന്ത്യക്കാര്‍ ഇനി കുറച്ചുനാള്‍ കാത്തിരുന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. മുന്‍ കരസേന മേധാവി കൂടിയായ വി കെ സിങ് രാജസ്ഥാനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

പാക് അധീന കശ്മീരിലെ ജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെ ഇന്ത്യയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അരുണാചല്‍ പ്രദേശിന്റെ അടക്കം ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. 

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടി പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യം. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കശ്മീരിനെ ഇന്ത്യ മോചിപ്പിക്കണമെന്നതാണ് അവിടത്തെ ജനങ്ങളുടെ ആവശ്യമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!