ദേശീയം

ഉജ്വല പദ്ധതിയില്‍ 75 ലക്ഷം കുടുംബങ്ങള്‍ക്കു കൂടി പാചക വാതകം; 1650 കോടി അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ പാചക വാതകം നല്‍കുന്നതിനുള്ള ഉജ്വല പദ്ധതി പ്രകാരം 75 ലക്ഷം കണക്ഷനുകള്‍ കൂടി അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി 1650 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

എഴുപത്തിയഞ്ചു ലക്ഷം കണക്ഷനുകള്‍ കൂടിയാവുന്നതോടെ ഉജ്വല പദ്ധതിയുടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാവുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചക വാതകം നല്‍കുന്നതിനായി 2016 മെയിലാണ് സര്‍ക്കാര്‍ ഉജ്വല പദ്ധതിക്കു തുടക്കം കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്