ദേശീയം

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; എസ് യുവി കൊക്കയിലേക്ക് മറിഞ്ഞു, എട്ടുപേര്‍ മരിച്ചു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊഹിമ: നാഗാലാന്‍ഡില്‍ ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. ആറു സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറിയും കൊക്കയിലേക്ക് മറിഞ്ഞു.

സെമിന്യു ജില്ലയില്‍ ബുധനാഴ്ചയാണ് അപകടം. തലസ്ഥാനമായ കൊഹിമയില്‍ നിന്ന് മൊകോക്ചുങ്ങിലേക്ക് പോകുകയായിരുന്ന എസ് യുവിയാണ് അപകടത്തില്‍പ്പെട്ടത്. കൊഹിമയില്‍ നിന്ന് മേരപാനിയിലേക്ക് പോകുകയായിരുന്ന മണല്‍ നിറച്ച ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഏഴുപേര്‍ തത്ക്ഷണം തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ഹൈവേയില്‍ എസ് യുവിയെ കുറച്ചുദൂരം ലോറി വലിച്ചിഴച്ചു. തുടര്‍ന്നാണ് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞത്. ലോറിയുമായുള്ള കൂട്ടിയിടിയില്‍ എസ് യുവിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും കുടുങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കൊക്കയിലേക്ക് തന്നെ മറിഞ്ഞ ലോറി എസ് യുവിയുടെ മുകളിലേക്കാണ് വീണത്.

മരിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ നിയമനം കിട്ടി ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാഗാലാന്‍ഡ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ച് ഗ്രേഡ് ത്രീ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുംമ്പോഴാണ് വിധി എതിരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വിഡിയോ ചോർന്നു; വൻ വിവാദം