ദേശീയം

ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ചു, വായില്‍ മൂത്രമൊഴിച്ചു; ബിഹാറില്‍ പലിശക്കാരുടെ ക്രൂരത

സമകാലിക മലയാളം ഡെസ്ക്

പട്‌ന: കൊള്ളപ്പലിശയെക്കുറിച്ചു പൊലീസില്‍ പരാതി നല്‍കിയ ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ച്, വായില്‍ മൂത്രമൊഴിച്ചു. ബിഹാറിലെ പട്‌നയില്‍ പലിശക്കാരും കൂട്ടാളികളും ചേര്‍ന്നാണ് അക്രമം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

കേസിലെ മുഖ്യപ്രതികളായ പ്രമോദ് സിങ്ങും മകന്‍ അന്‍ഷു സിങ്ങും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിക്രമത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാങ്ങിയ പണം മുതലും പലിശയും അടക്കം തിരിച്ചു നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതി നല്‍കിയതെന്ന് അതിക്രമത്തിനിരയായ സ്ത്രീ പറഞ്ഞു. ആയിരത്തി അഞ്ഞൂറു രൂപയാണ് തന്റെ ഭര്‍ത്താവ് പ്രമോദ് സിങ്ങില്‍നിന്നു കടം വാങ്ങിയത്. ഇത് മുതലും പലിശയും ചേര്‍ത്തു തിരിച്ചു നല്‍കി. എന്നാല്‍ അയാള്‍ പിന്നെയും പണം ആവശ്യപ്പെടുകയായിരുന്നു. 

പണം തന്നില്ലെങ്കില്‍ നഗ്നയായി ഗ്രാമത്തിലൂടെ നടത്തുമെന്ന് പ്രമോദ് സിങ്ങ് ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. 

പരാതി അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് ഗ്രാമത്തില്‍ എത്തിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രമോദ് സിങ്ങ് അതിക്രമം നടത്തിയതെന്ന്, സ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു. രാത്രി പത്തു മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രമോദ് സിങ്ങും സംഘവും സ്ത്രീയെ അയാളുടെ വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെ വച്ച് നഗ്നയാക്കുകയും മര്‍ദിക്കുകയും ചെയ്തു. പ്രമോദ് സിങ്ങിന്റെ മകന്‍ വായില്‍ മൂത്രമൊഴിച്ചെന്നും സ്ത്രീ പൊലീസിനോടു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി