ദേശീയം

തെറ്റായ ഇഞ്ചക്ഷന്‍ നല്‍കി, 17കാരി മരിച്ചു; ബൈക്കില്‍ മൃതദേഹം വച്ച്‌ കടന്നുകളഞ്ഞ് ആശുപത്രി അധികൃതര്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ തെറ്റായ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വച്ച് ആശുപത്രി അധികൃതര്‍ കടന്നുകളഞ്ഞതായി കുടുംബം ആരോപിച്ചു. പൊതുജനരോഷം ഭയന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി അധികൃതര്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ കുട്ടിക്ക് നീതി ലഭിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

മെയിന്‍പുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പനിയെ തുടര്‍ന്നാണ് 17കാരിയായ ഭാരതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കുടുംബം പറയുന്നു. എന്നാല്‍ ബുധനാഴ്ച ഡോക്ടര്‍ നല്‍കിയ ഇഞ്ചക്ഷനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടി മരിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്തുള്ള ബൈക്കില്‍ വച്ച് അധികൃതര്‍ കടന്നുകളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തി അന്വേഷിച്ചു. എന്നാല്‍ ആശുപത്രിയില്‍ ഡോക്ടറെയോ മറ്റു ജീവനക്കാരെയോ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി പൂട്ടി സീല്‍ വെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍