പ്രദീപ് കൃഷ്ണന്‍
പ്രദീപ് കൃഷ്ണന്‍ ഇന്‍സ്റ്റഗ്രാം
ദേശീയം

വിമാനം പറത്തുന്നത് സ്വന്തം മകനാണെന്നറിഞ്ഞില്ല, കുടുംബത്തിനൊപ്പം സര്‍പ്രൈസ് യാത്ര സമ്മാനിച്ച് പൈലറ്റ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒരു കുട്ടിയുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുക പലപ്പോഴും അവരുടെ കുടുംബമാണ്. അവരുടെ തൊഴില്‍മേഖല തെരഞ്ഞടുക്കുന്നതിലെ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതിലും കുടുംബത്തിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. അത്തരത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ സ്വന്തമാക്കിയതിനെക്കുറിച്ച് പറഞ്ഞ ഇന്‍ഡിഗോ പൈലറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്കുള്ള ഫ്‌ലൈറ്റില്‍ പൈലറ്റ് തങ്ങളുടെ മകനാണെന്നറിയാതെ കയറിയ മാതാപിതാക്കള്‍ക്കും മുത്തച്ഛന്‍മാര്‍ക്കും സര്‍പ്രൈസ് നല്‍കിയ വീഡിയോ ആണ് വൈറലായത്.

തമിഴിലും ഇംഗ്ലീഷിലുമായി പ്രദീപ് കൃഷ്ണന്‍ എന്ന പൈലറ്റാണ് തങ്ങളുടെ കുടുംബവും ഈ വിമാനത്തില്‍ ഉണ്ടെന്നും എനിക്കൊപ്പം അവരും ഇന്ന് യാത്ര ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അനൗണ്‍സ് ചെയ്തത്. മുത്തച്ഛനൊപ്പം ആദ്യമായാണ് ഇങ്ങനെയൊരു യാത്രയെന്നും പ്രദീപ് കൃഷ്ണന്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനൗണ്‍സ്‌മെന്റിനിടെ മുത്തച്ഛന്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരെ നോക്കി കൈകൂപ്പുന്നതും അമ്മ വികാര നിര്‍ഭരമായി കണ്ണീര്‍ തുടക്കുന്നതും കാണാം. ഇന്‍സ്റ്റഗ്രാമിലാണ് ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അവരവരുടെ കുടുംബത്തോടൊപ്പം ഇതുപോലൊരു യാത്ര എല്ലാ പൈലറ്റുമാരുടേയും സ്വപ്‌നമാണെന്നും അരുണ്‍ കുറിച്ചു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പ്രദീപ് കൃഷ്ണനെ അഭിനന്ദിച്ചുകൊണ്ടാണ് എല്ലാവരുടേയും കമന്റ്. കുടുംബത്തിന് അഭിമാന നിമിഷം സമ്മാനിച്ചതിന് സന്തോഷം എന്നും ഒരാള്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍