വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം  എക്‌സ്‌
ദേശീയം

'ഇത് ഇന്ത്യയുടെ സ്ഥലം'; ചൈനയ്‌ക്കെതിരെ ആട്ടിടയന്‍മാരുടെ പ്രതിഷേധം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സേനയ്‌ക്കെതിരെ നാട്ടുകാരായ ആട്ടിടയന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 'ഇത് ഇന്ത്യയുടെ സ്ഥലമാണ്' എന്നു പറഞ്ഞ് സൈനികരുമായി ഇവര്‍ തര്‍ക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൈനികര്‍ക്കെതിരെ കല്ലെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിര്‍ത്തി മേഖലയിലാണു സംഭവം. 2020 ല്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതല്‍ ഈ പ്രദേശത്ത് ആടുകളെ മേയ്ക്കുന്നതിനു വിലക്കുണ്ട്. ഇതു വകവയ്ക്കാതെ എത്തിയവരണ് ഇവര്‍.

മാതൃഭൂമി സംരക്ഷിക്കാന്‍ ആട്ടിടയന്മാര്‍ രംഗത്തിറങ്ങുന്ന കാഴ്ച ആവേശകരമാണെന്നും ഇന്ത്യന്‍ സേന പകര്‍ന്ന ധൈര്യമാണ് അതിനു വഴിയൊരുക്കിയതെന്നും അതിര്‍ത്തി പ്രദേശമായ ചുഷൂല്‍ കൗണ്‍സിലര്‍ കൊഞ്ചൊക് സ്റ്റാന്‍സിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍