ഇംതിയാസ് ഖുറേഷി
ഇംതിയാസ് ഖുറേഷി ട്വിറ്റര്‍
ദേശീയം

ദം ബിരിയാണിയുടെ 'മാസ്റ്റര്‍ ഷെഫ്'; പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസായിരുന്നു. സെലിബ്രിറ്റി ഷെഫ് ആയ കുനാല്‍ കപൂറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

പത്മശ്രീ പുരസ്‌കാര ജേതാവ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടല്‍ ശൃംഖലയുടെ പാചകകലയിലെ നെടുംതൂണായിരുന്നു. ലഖ്‌നൗ- അവധ് പാചകകലയില്‍ വിദഗ്ധനായിരുന്നു. ദം ബിരിയാണിയുടെ മികവാണ് ഇംതിയാസ് ഖുറേഷിയെ പ്രശസ്തിയില്‍ എത്തിക്കുന്നത്.

2016ലാണ് പാചക കലയില്‍ വൈദഗ്ധ്യത്തിന് ഇംതിയാല് ഖുറേഷിയെ തേടി പത്മ പുരസ്‌കാരം എത്തുന്നത്. പാചക കലയില്‍ പത്മ പുരസ്‌കാരത്തിന് അര്‍ഹനാവുന്ന ആദ്യത്തെ വ്യക്തിയാണ് ഇംതിയാസ്. രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വിദേശരാഷ്ട്രത്തലവന്മാര്‍ക്കും ഉള്‍പ്പടെ ഭക്ഷണം പാകം ചെയ്തിട്ടുണ്ട്. സിനിമാ- സമൂഹ്യ രംഗത്തെ നിരവധി പേരാണ് മാസ്റ്റര്‍ ഷെഫിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം