മധ്യപ്രദേശില്‍ 200ഓളം പശുക്കള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തനിലയില്‍
മധ്യപ്രദേശില്‍ 200ഓളം പശുക്കള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തനിലയില്‍ പ്രതീകാത്മക ചിത്രം
ദേശീയം

കാട്ടിനുള്ളില്‍ 200 പശുക്കള്‍ ചത്തനിലയില്‍; ദുരൂഹത, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 200ഓളം പശുക്കള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തനിലയില്‍. കാട്ടിനുള്ളിലാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്. ഇതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പശുക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ചത്ത പശുക്കളുടെ ജഡം ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ എന്നതടക്കം സംശയിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പശുതൊഴുത്തുകളില്‍ ചത്ത പശുക്കളുടെ ജഡം ഇവിടെ കൊണ്ടുവന്നിട്ടതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ