അബ്ദു റോസിക് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍
അബ്ദു റോസിക് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍  പിടിഐ
ദേശീയം

കള്ളപ്പണം വെളുപ്പിക്കല്‍; ബിഗ് ബോസ് താരം അബ്ദു റോസിക് ഇഡിക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 'ബിഗ് ബോസ് 15' താരം അബ്ദു റോസിക് ഇഡിക്ക് മുന്നില്‍ ഹാജരായി. മയക്കു മരുന്ന് ഡീലര്‍ അലി അസ്ഗര്‍ ഷിറാസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അബ്ദു റോസിക്കിന്റെ മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രശസ്തമായ ബര്‍ഗര്‍ ബ്രാന്‍ഡായ 'ബര്‍ഗിയര്‍' ഫാസ്റ്റ് ഫുഡിന്റെ കോര്‍പ്പറേറ്റ് അംബാസഡറായിരുന്നു അബ്ദു. ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റിയുടെ കീഴില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുക മാത്രമല്ല വലിയ റോയല്‍റ്റി അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അലി അസ്ഗര്‍ ഷിറാസി ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റി വഴി ഗണ്യമായ നിക്ഷേപം നടത്തിയതായി ഇഡി ആരോപിക്കുന്നു.

കുനാല്‍ ഓസയ്‌ക്കെതിരായ പ്രോസിക്യൂഷന്‍ സാക്ഷി എന്ന നിലയിലാണ് റോസിക്കിന്റെ ഇടപെടല്‍ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാക്കി.

താജിക്കിസ്ഥാനില്‍ നിന്നുള്ള പ്രശസ്തനായ സംഗീതജ്ഞനാണ് അബ്ദു. 'ബിഗ് ബോസ് 15' ലെ മത്സരാര്‍ത്ഥി ആയിരുന്ന അദ്ദേഹം ഇന്ത്യയില്‍ വളരെയധികം ജനപ്രീതി നേടി. എന്നിരുന്നാലും, മുന്‍കൂര്‍ പ്രൊഫഷണല്‍ ബാധ്യതകള്‍ കാരണം അബ്ദു സ്വമേധയാ ബിഗ് ബോസ് 15 ല്‍ നിന്ന് വിട്ടുനിന്നു.

മുംബൈയില്‍ ബര്‍ഗിര്‍ എന്ന പേരില്‍ ഒരു റസ്‌റ്റോറന്റും അബ്ദു റോസിക്കിനുണ്ട്. ബിഗ് ബോസ് 15 ല്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു 19 കാരനായ ഗായകന്‍ അബ്ദു റോസിക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്