ദേശീയം

ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍; ചെന്നൈയില്‍ 75 കോടിയുടെ ലഹരിമരുന്ന് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. 15.8 കിലോ മെത്താഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയത്. 

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേരെ എന്‍സിബി അറസ്റ്റ് ചെയ്തു. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയില്‍ എത്തിച്ചത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം.

കഴിഞ്ഞ മാസം ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ചെന്നൈ, ബംഗലൂരു, ഇംഫാല്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിസംഘം വലയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു