ദേശീയം

ഒരാഴ്ച കൊണ്ട് രാഷ്ട്രീയം മതിയാക്കി, വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടു; അപ്രതീക്ഷിത പ്രഖ്യാപനവുമായി അമ്പാട്ടി റായിഡു 

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: ക്രിക്കറ്റ് കളി മതിയാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി വിട്ടതായുള്ള പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായും രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായും അമ്പാട്ടി റായിഡു തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്.

ഒരാഴ്ച മുന്‍പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാണ് അമ്പാട്ടി റായിഡു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ട്ടി അംഗമായി ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 'വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഇനി കുറച്ചുനാള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കാനാണ് തീരുമാനം. മറ്റു തീരുമാനങ്ങള്‍ ക്രമേണ അറിയിക്കുന്നതാണ്'- അമ്പാട്ടി റായിഡു കുറിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്പാട്ടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി കളിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ പോരാട്ടത്തിനു പിന്നാലെയാണ് താരം സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. 

ഇന്ത്യക്കായി 55 ഏകദിനങ്ങളും ആറ് ടി 20 മത്സരങ്ങളും കളിച്ച താരമാണ് അമ്പാട്ടി റായിഡു. മൂന്ന് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും താരം നേടി. ടി 20യില്‍ മികച്ച സ്‌കോര്‍ 42. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വിഡിയോ ചോർന്നു; വൻ വിവാദം

അരളിപ്പൂ ഒഴിവാക്കി മലബാർ ദേവസ്വവും

വെംബ്ലിയുടെ രാത്രിയിലേക്ക്...