ദേശീയം

'ഭാര്യ നോർത്ത് ഇന്ത്യനാണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ'; വിവാദമായി പരസ്യം

സമകാലിക മലയാളം ഡെസ്ക്

പഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ക്രിയാത്മകമായ പല പരസ്യ വാചകങ്ങളും കമ്പനികൾ പ്രയോഗിക്കാറുണ്ട്. അത്തരത്തില്‍ ബംഗളൂരുവിലെ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. 'ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം' എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്.

പരസ്യത്തിൽ ആൺ, പെൺ വേർതിരിവ് കാണിക്കുന്നു എന്നായിരുന്നു പലരുടെയും കമന്റ്. എന്നാൽ ദക്ഷിണേന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് അത്ര പരിചയമില്ലാത്ത ഒരാളാണ് ഭാര്യയെങ്കില്‍ ഇത് പ്രയോ​ജനപ്പെടുമെന്നും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആളുകള്‍ തമ്മിലുള്ള വിവാഹത്തെയും ഈ പരസ്യം പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്