ദേശീയം

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ ആള്‍ക്കൂട്ടം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ ഹുബ്ബാലി ജില്ലയിലാണ് സംഭവം. യുവതി വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നത് യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. യുവാവിനെ ആള്‍ക്കുട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ വളയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. ലാദ് സാഹബ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു യുവാവ്. യുവതി കുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. യുവതി ഇത് കാണാനിടയായതോടെ ഉറക്കെ നിലവിളിച്ചു. ഇത് കേട്ട് ഓടിയെത്തിയ ആയല്‍ക്കാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!