ദേശീയം

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്‌റ അറിയിച്ചു.  രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്‌സിലെ കുറിപ്പില്‍ സൂചിപ്പിച്ചു. 

കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്‌റ വ്യക്തമാക്കി. മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ മകനാണ്.

മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും 2004 ലും 2009 ലും മിലിന്ദ് ദേവ്‌റ പാര്‍ലമെന്റിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ 2014 ലും 2019 ലും ശിവസേനയോട് പരാജയപ്പെട്ടു. ഇത്തവണ മുംബൈ സൗത്ത് മണ്ഡലം വേണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നു. 

മുംബൈ സൗത്തില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ, മഹാ വികാസ് അഗാഡി സഖ്യത്തിലെ ശിവസേനയുടെ പ്രഖ്യാപനത്തില്‍ മിലിന്ദ് ദേവ്‌റ അതൃപ്തനായിരുന്നു. മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം