ദേശീയം

സ്ത്രീധനമായി സ്‌കോര്‍പിയോ നല്‍കിയില്ല; യുവതിയെ മുത്തലാഖ് ചൊല്ലി; കേസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സ്ത്രീധനമായി ആവശ്യപ്പെട്ട സ്‌കോര്‍പിയോ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. ഇയാള്‍ക്കെതിരെ മുസ്‌ലിം വിവാഹ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.

2015ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ആ സമയത്ത് പിതാവ് പതിനഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതി പറയുന്നു. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ശാരീരകമായും മാനസികമായും പീഡിപ്പിച്ചു. രണ്ടാം വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് തന്നെ കഴിഞ്ഞ വര്‍ഷം വീട്ടില്‍നിന്ന് പുറത്താക്കിയതായും യുവതി പറയുന്നു.

സ്ത്രീധനമായി സ്‌കോര്‍പിയോ ആവശ്യപ്പെട്ട് അടുത്തിടെ ഭര്‍ത്താവ് തന്റെ വീട്ടിലെത്തുകയും അതേചൊല്ലി വഴക്കിടുകയും ചെയ്തു. സ്‌കോര്‍പിയോ വാങ്ങി നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഇയാള്‍ക്കെതിരെ മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം നിലവില്‍ നിയമവിരുദ്ധമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ