തേജസ്വി യാദവ്
തേജസ്വി യാദവ് പിടിഐ
ദേശീയം

കളി തുടങ്ങിയിട്ടേ ഉള്ളൂ, ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും: തേജസ്വി യാദവ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേക്കേറിയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി. കളി ആരംഭിച്ചിട്ടേയുള്ളൂവെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാര്‍ ക്ഷിണിതനായ മുഖ്യമന്ത്രിയാണ്. കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

ഞാന്‍ എഴുതിത്തരാം, 2024-ഓടെ ജെഡിയു ഇല്ലാതാകും. പൊതുജനം ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ശക്തമാണ്. നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയാണ്. തേജസ്വി യാദവ് പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷം ബിജെപി സര്‍ക്കാരും ജെഡിയു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ബിഹാറില്‍ 17 മാസം കൊണ്ട് മഹാസഖ്യ സര്‍ക്കാര്‍ ചെയ്തതെന്നും തേജസ്വി വ്യക്തമാക്കി.

ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തിയത്. വൈകീട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും, ചിരാഗ് പാസ്വാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍