പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍
ദേശീയം

'ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുത്'; പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഛത്തീസ്ഗഡ് ബിലാസ്പൂരിലാണ് സംഭവം.

ജനുവരി 22നാണ് ഭരാരി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടികളെയും ഒരുകൂട്ടം ആളുകളെയും കൊണ്ട് ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചത്. ഇതിന് പിന്നാലെ അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശിവന്‍, രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നുമായിരുന്നു അദ്ദേഹം പ്രതിജ്ഞ ചൊല്ലിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. രൂപേഷ് ശുക്ലയെന്നയാളുടെ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന്‍ പ്രതിജ്ഞ ചൊല്ലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഞായറാഴ്ചയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തുക, തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ