2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുക 96.88 കോടി വോട്ടര്‍മാര്‍
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുക 96.88 കോടി വോട്ടര്‍മാര്‍ 
ദേശീയം

85 വയസിനു മുകളിലുള്ളവര്‍ക്ക് വോട്ട് ഫ്രം ഹോം; നൂറ് വയസിനുമുകളിലുള്ളവര്‍ 2.18 ലക്ഷം വോട്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുക 96.88 കോടി വോട്ടര്‍മാര്‍. 49.72 കോടി പുരുഷവോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരും പൊതുതെരഞ്ഞെടുപ്പില്‍ വിധി തീരുമാനിക്കും. 48,044 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണ് രാജ്യത്തുള്ളത്.

18നും 19-നും ഇടയില്‍ 1.84 കോടി പുതുവോട്ടര്‍മാരാണുള്ളത്. 20-നും 29-നും ഇടയില്‍ പ്രായമുള്ള 19.74 കോടി വോട്ടര്‍മാരുണ്ട്. 88.35 ലക്ഷം വോട്ടര്‍മാര്‍ ഭിന്നശേഷിക്കാരാണ്. 80 വയസ്സിന് മുകളിലുള്ള 1.85 കോടി വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ട് ഫ്രം ഹോം സൗകര്യമേര്‍പ്പെടുത്തും. 2.18 ലക്ഷം വോട്ടര്‍മാര്‍ 100 വയസ്സിന് മുകളിലുള്ളവരാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ തവണ 89.6 കോടി പേരായിരുന്നു വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തത്. ഇതില്‍ 46. 5 കോടി പുരുഷവോട്ടര്‍മാരും 43.1 കോടി സ്ത്രീ വോട്ടര്‍മാരുമായിരുന്നു. 8361 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണ് ഇത്തവണ പുതുതായി പേരുചേര്‍ത്തത്. 45.64 ലക്ഷം ഭിന്നശേഷിവോട്ടര്‍മാരായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. 1.5 പുതുവോട്ടര്‍മാരായിരുന്നു കഴിഞ്ഞതവണയുണ്ടായിരുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)