തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫയല്‍
ദേശീയം

24 മണിക്കൂറിനിടെ വീണ്ടും പൊലീസ് മേധാവിയെ മാറ്റി; സഞ്ജയ് മുഖര്‍ജി ബംഗാളിലെ പുതിയ ഡിജിപി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി. ഡിജിപിയായിരുന്ന രാജീവ് കുമാറിനെ മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിന് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായിരുന്ന വിവേക് സഹായിയെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചത്.

എന്നാല്‍ വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖര്‍ജിയെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. നിയമനത്തിന് ഉടന്‍ പ്രാബല്യമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1989 ബാച്ച് ഐപിഎസ് ഓഫീസറായ സഞ്ജയ് മുഖര്‍ജി നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഡിജിപി രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാനും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയില്‍ നിയമിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

അടുക്കള മാറ്റാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോര്‍ഡ്, ഏപ്രിലില്‍ ആദ്യമായി 20,000 കോടി കടന്നു

അക്ഷയ തൃതീയ; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം, ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു; വിമര്‍ശനവുമായി ഹൈക്കോടതി