കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍
കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ എക്സ്
ദേശീയം

12 മണിക്കൂര്‍ നീണ്ട ഓപ്പറേഷൻ; കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ വീണ്ടുടെത്ത് നാവിക സേന, 23 പാക് ജീവനക്കാരെയും മോചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത കടൽകൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവിക സേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവിലാണ് കപ്പൽ വീണ്ടെടുത്തത്. കപ്പലുണ്ടായിരുന്ന 23 പാകിസ്താൻ ജീവനക്കാരെയും നാവിക സേന മോചിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അല്‍ കംബാര്‍ എന്ന ഇറാനിയന്‍ ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഹൈജാക്ക് ചെയ്തത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയ്യാറായതായി നാവികസേന അറിയിച്ചു. 23 പാകിസ്താന്‍ ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാനായെന്നും നാവികേസന വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി