ധനകാര്യം

ജിഎസ്ടിക്ക് കളമൊരുക്കി നാല് ബില്ലുകള്‍ രാജ്യസഭ പാസാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിക്ക് (ജിഎസ്ടി) കളമൊരുക്കി നാല് ബില്ലുകള്‍ക്ക് രാജ്യസഭ അംഗീകാരം നല്‍കി. പരോക്ഷ നികുതികള്‍ ഏകീകരിക്കുന്ന ജിഎസ്ടി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ 2017 (സിജിഎസ്ടി ബില്‍), സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017 (ഐജിഎസ്ടി ബില്‍), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്‍ 2017 (യുടിജിഎസ്ടി ബില്‍), ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ബില്‍ 2017 (നഷ്ട പരിഹാര ബില്‍) എന്നിവയ്ക്കാണ് രാജ്യസഭയില്‍ അനുമതി ലഭിച്ചത്.

കഴിഞ്ഞ മാസം 29ന് ലോകസഭ ഈ ബില്ലുകള്‍ പാസാക്കിയിരുന്നു. സംസ്ഥാന ജിഎസ്ടി ബില്ലിന് സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയാല്‍ രാജ്യത്തെ നികുതി ചരിത്രത്തില്‍ പുതിയ നാഴികക്കല്ലിന് വഴിയൊരുങ്ങും. പരോക്ഷ നികുതികള്‍ ഒരു കുടക്കീഴില്‍ വരുത്തുന്ന ജിഎസ്ടി വാണിജ്യ ലോകത്തുള്ള വ്യത്യസ്ഥ ചൂഷണങ്ങള്‍ക്ക് തടയിടാനാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ