ധനകാര്യം

കുത്തിക്കുറിച്ചതായാലും പഴകീയതായാലും ശരി; നോട്ടുകള്‍ ബാങ്ക് സ്വീകരിക്കണമെന്ന് ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കുത്തിക്കുറിച്ചതും, കീറിയതും, പഴകിയതുമായ കറന്‍സി നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബാങ്കുകളുടെ നിലപാട് തള്ളി ആര്‍ബിഐ. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുമായി ആര്‍ബിഐ ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. 

കീറികയോ, ഉള്ളില്‍ എഴുതിയിട്ടുള്ളതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന് പൊതുജനങ്ങളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. പഴകിയ നോട്ടായി പരിഗണിച്ച് ആര്‍ബിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് നോട്ടുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കാത്തതെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. 2017 മുതല്‍ എഴുതിയതും, കീറിയതും, പഴകീയതുമായ കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന ആര്‍ബിഐയുടെ നിര്‍ദേശമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'