ധനകാര്യം

റിസര്‍വ് ബാങ്ക് 200 രൂപ നോട്ടുകള്‍ പുറത്തിറക്കും; സ്ഥിരീകരിച്ച് ധനമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രാലയം. ചില്ലറ ക്ഷാമം പരിഹരിക്കാനുള്ള ആര്‍ബിഐ നീക്കത്തിനു ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചുവെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

പുതിയ നോട്ടുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ തുടരുന്ന ചില്ലറക്ഷാമത്തിനു പരിഹാരം കാണാന്‍ പുതിയ നോട്ടകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ വര്‍ഷം നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പുതിയ 500, 2,000 നോട്ടുകള്‍ മാത്രമാണ് ആര്‍ബിഐ പുറത്തിറക്കിയിട്ടുള്ളത്.

പുതിയ 50 രൂപ നോട്ടുകള്‍ ഉടനെത്തുമെന്ന പ്രഖ്യാപനത്തിനു ശേഷമാണ് 200 രൂപ നോട്ടുകള്‍ എത്തുമെന്നും ഉറപ്പായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്