ധനകാര്യം

ട്രയിന്‍ ടിക്കറ്റുകള്‍ക്ക് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിക്കാന്‍ ഒരുങ്ങി റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റുകള്‍ക്ക് ഉടന്‍ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. റെയില്‍വേ ടിക്കറ്റുകള്‍ പൂര്‍ണമായി ബുക്ക് ചെയ്യാത്ത സാഹചര്യത്തിലാണ് ഡിസ്‌ക്കൗണ്ടുകള്‍ അനുവദിക്കുക. ഫഌക്‌സി ടിക്കറ്റ് നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് രൂപികരിച്ച ഉന്നത തല സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.

വിമാനക്കമ്പനികളും, ഹോട്ടലുകളും സ്വീകരിച്ചുവരുന്ന നിരക്ക് നിര്‍ണയ രീതി റെയില്‍വേയിലും നടപ്പിലാക്കാനുളള ആലോചനയിലാണ് സര്‍ക്കാര്‍. റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുത് എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. താന്‍ ഒരു ചുവടുകൂടി മുന്നോട്ടുപോകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഡിസ്‌ക്കൗണ്ട് എന്ന ആശയം പീയുഷ് ഗോയല്‍ മുന്നോട്ടുവെച്ചത്. ട്രയിനില്‍ പൂര്‍ണമായി യാത്രക്കാരില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന പക്ഷം വിമാനസര്‍വീസിന് സമാനമായി ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.  

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഏര്‍പ്പെടുത്തിയ ഫഌക്‌സി നിരക്ക് പദ്ധതിയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപമുണ്ട്. ഇത് ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ ഉയരാന്‍ ഇടയാക്കിയതായി യാത്രക്കാര്‍ ആരോപിക്കുന്നു. ഇത് റെയില്‍വേയുടെ വരുമാനം ഉയരാന്‍ ഇടയാക്കിയെങ്കിലും നിരവധി യാത്രക്കാരെ നഷ്ടപ്പെടാന്‍ കാരണമായിയെന്നും വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ഫഌക്‌സി നിരക്ക് പദ്ധതി പരിഷ്‌ക്കരിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.  പീക്ക് സീസണ്‍, അവധി ദിവസങ്ങള്‍ , എന്നിങ്ങനെ വേര്‍തിരിച്ച് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ നിരക്കുകള്‍ നിശ്ചയിക്കണമെന്ന് ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു. ഇതും കൂടി കണക്കിലെടുത്താണ് മന്ത്രിയുടെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്