ധനകാര്യം

ലോകത്തിലെ ഏറ്റവും നിശബ്ദാനായ കാര്‍; റോള്‍സ് റോയ്‌സ് ഫാന്റം 8 അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഡംബര കാറുകളുടെ തലതൊട്ടപ്പനായ റോള്‍സ് റോയ്‌സ് തങ്ങളുടെ ഫാന്റം സീരീസിലെ എട്ടാം അവതാരത്തെ അവതരിപ്പിച്ചു. ആഡംബരത്തിന്റെ പൂര്‍ണതയെന്നാണ് ഫാന്റം അറിയപ്പെടുന്നത്. 1925 മുതല്‍ കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡലാണ് ഫാന്റം. സെലിബ്രിറ്റികളുടെ ഇഷ്ടകാറും കൂടിയാണിത്. 

ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയില്‍ കമ്പനി പുറത്തിറക്കുന്ന ആദ്യ റോള്‍സ് റോയ്‌സിന്റെ രണ്ടാം ഫാന്റം ആണിത്. ഡിസൈനിങിലും പ്രകടനത്തിലും പുതിയ സമവാക്യങ്ങള്‍ എഴുതുന്ന ഫാന്റത്തിന്റെ എട്ടാം പതിപ്പും അതില്‍ മാറ്റം വരുത്തില്ലെന്നാണ് കമ്പനി പറയുന്നത.

 ലോകത്തിലെ ഏറ്റവും നിശബ്ദനായ കാര്‍ എന്നാണ് കമ്പനി ഫാന്റം എട്ടിനെ വിശേഷിപ്പിക്കുന്നത്. ഏഴാം തലമുറ ഫാന്റത്തെ അപേക്ഷിച്ചു എട്ടാം തലമുറ ഫാന്റത്തിനു പത്ത് ശതമാനം ശബ്ദം കുറവായിരിക്കുമെന്നാണ് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നത്.

6.75 ലിറ്റര്‍ വി12 ടര്‍ബോ ചാര്‍ജഡ്  563 ബിഎച്ച്പി കരുത്തുള്ള എഞ്ചിന്‍ ഫാന്റം എട്ടിന് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത നല്‍കും. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിനുള്ള സമയം 5.3 സെക്കന്‍ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത