ധനകാര്യം

ക്രഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ചാര്‍ജ് പേടിഎം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് അധിക ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നത് പിന്‍വലിക്കാന്‍ പേടിഎം തീരുമാനിച്ചു. ഓരോ ഇടപാടിനും രണ്ട് ശതമാനം ഫീസ് ഈടാക്കാനാണ് സ്വകാര്യ വാലറ്റ് കമ്പനിയായ പേടിഎം തീരുമാനിച്ചിരുന്നത്. 

പണമിടപാടുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനു ശേഷം ഉപഭോക്താക്കള്‍ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് വാലറ്റിലേക്കിട്ട പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത് വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് ഫീസ് ഈടാക്കാന്‍ പേടിഎം കമ്പനി തീരുമാനിച്ചത്. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം മാനിച്ച് ഫീസ് ഈടാക്കുവാനുള്ള നടപടി പിന്‍വലിക്കുകയാണെന്ന് പേടിഎം കമ്പനി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ