ധനകാര്യം

ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുറഞ്ഞു; ഓഹരികള്‍ക്ക് ഇടിവ്

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ടെക്‌നോളജി ഭീമന്‍ ആപ്പിളിന്റെ ഐഫോണ്‍ വില്‍പ്പനയില്‍ ഇടിവ്. കമ്പനി കണക്കാക്കുന്ന സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിട്ടതെന്ന് ആപ്പിള്‍ വ്യക്തമാക്കി.

പുതിയ ഐഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയാണ് വില്‍പ്പനയക്ക് തിരിച്ചടിയായതെന്ന് കമ്പനി മേധാവി ടിം കുക്ക്. അതേസമയം, വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആപ്പിള്‍ ഓഹരികള്‍ക്ക് വിപണിയില്‍ രണ്ട് ശതമാനത്തോളം ഇടിവുണ്ടായി.

ഏപ്രില്‍ ഒന്നിന് അവസാനിച്ച ആപ്പിളിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 50.8 മില്ല്യണ്‍ ഐഫോണുകളാണ് കമ്പനി വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം വില്‍പ്പന 51.2 മില്ല്യണ്‍ ഫോണുകളായിരുന്നു.

അതേസമയം, കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തില്‍ 4.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. 52.9 ബില്ല്യണ്‍ ഡോളറാണ് ഈ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം. ഐഫോണുകളൊഴികെ കമ്പനിയുടെ മറ്റു ഉല്‍പ്പന്നങ്ങളായ ആപ്പിള്‍ വാച്ച്, എയര്‍പോഡുകള്‍, ബീറ്റ്‌സ് ഇയര്‍ഫോണുകള്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ കമ്പനി വര്‍ധന രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത