ധനകാര്യം

ഇ കൊമേഴ്‌സ് വിപണിയില്‍ വമ്പന്‍ ലയനം; സ്‌നാപ്ഡീല്‍-ഫഌപ്പ്കാര്‍ട്ട് ലയനം അന്തിമ തീരുമാനം അടുത്തയാഴ്ച: സോഫ്റ്റ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ ഇ കൊമേഴ്‌സ് വിപണിയിലെ മുന്‍നിരയിലുള്ള സ്‌നാപ്ഡീലും ഫഌപ്പ്കാര്‍ട്ടും തമ്മിലുള്ള ലയനവുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ജപ്പാന്‍ കമ്പനി സോഫ്റ്റ്ബാങ്ക്. 

2014 മുതല്‍ ജപ്പാന്‍ മള്‍ട്ടിനാഷണല്‍ ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ഇന്ത്യന്‍ ഇ കൊമേഴ്‌സ് വിപണിയില്‍ മൂന്നാം സ്ഥാനത്തുള്ള സ്‌നാപ്ഡീലില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇതോടൊപ്പം തന്നെ മറ്റു ഇന്ത്യയിലുള്ള മറ്റു ഇ കൊമേഴ്‌സ് കമ്പനികളില്‍ രണ്ട് ബില്ല്യന്‍ ഡോളര്‍ നിക്ഷേപവും സോഫ്റ്റ്ബാങ്കിനുണ്ട്.

സ്‌നാപ്ഡീല്‍ ലയനത്തിന് ഡിജിറ്റല്‍ പേമെന്റ് കമ്പനി പേടിഎമ്മില്‍ ഒരു ബില്യണിലധികം ഡോളറിന്റെ നിക്ഷേപം നടത്തുന്നതിനും സോഫ്റ്റ്ബാങ്ക് ഒരുങ്ങുന്നുണ്ട്. ഫഌപ്പ്കാര്‍ട്ടും സ്‌നാപ്ഡീലും ലയിക്കുന്നതോടെ അമേരിക്കന്‍ കമ്പനി ആമസോണ് ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. സ്‌നാപ്ഡീലില്‍ വലിയ നിക്ഷേപം നടത്തിയിട്ടും ആമസോണിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിക്കാതിരുന്നതിനാലാണ് പുതിയ തന്ത്രവുമായി സോഫ്റ്റ്ബാങ്ക് മുന്നോട്ട് വന്നത്. ഫഌപ്പ്കാര്‍ട്ടില്‍ നിന്നും ഓഹരികള്‍ വാങ്ങുന്നതിനായി മുഖ്യ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലുമായി സോഫ്റ്റ്ബാങ്ക് ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്