ധനകാര്യം

കിടിലന്‍ ഫീച്ചറുമായി അസൂസ് സെന്‍ഫോണ്‍ ലൈവ് എത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെന്‍ഫോണ്‍ ലൈവ് ആപ്ലിക്കേഷനടക്കും നിരവധി ഫീച്ചറുകുമായി തായ്‌വാന്‍ കമ്പനി അസൂസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അസൂസ് സെന്‍ഫോണ്‍ ലൈവ് എത്തി. 9999 രൂപയാണ് വില. സെന്‍ഫോണ്‍ ലൈവ് എന്ന ബ്യൂട്ടിലൈവ് ആപ്ലിക്കേഷനാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ മനോഹരമാക്കി പങ്കുവെക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗമാണ് സെന്‍ഫോണ്‍ ലൈവ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

മൊബൈല്‍ സ്ട്രീമിംഗിന് അനുയോജ്യമായി മുന്‍ കാമറയില്‍ 1.4 മ്യൂഎം സെന്‍സര്‍ പിക്‌സലുകളും സോഫ്റ്റ് ലൈറ്റ് എല്‍ഇഡി ഫല്‍ഷും ലൈവിലുണ്ട്. ഡ്യൂവല്‍ മൈക്രോഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റം (മെംസ്),  അഞ്ച് മാഗ്‌നെറ്റ് സ്പീക്കര്‍ എന്നിവ സെന്‍ഫോണ്‍ലൈവിന്റെ പ്രത്യേകതയാണ്.

അഞ്ച് ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ, അഞ്ച് എംപി മുന്‍ക്യാമറ, 13 എംപി പിന്‍ക്യാമറ, രണ്ട് ജിബി റാം, ഡ്യുവല്‍ സിം, 16/32 ജിബി മെമ്മറി (എസ്ഡി കാര്‍ഡുപയോഗിച്ച് 256 ജിബി വരെയാക്കാം) തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോയാണ് ഒഎസ്. നേവിബ്ലായ്ക്ക്, റോസ് പിങ്ക്, ഷിമ്മര്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍