ധനകാര്യം

ദിവസം 2.18 ലക്ഷം രൂപ ശമ്പളം; ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിന്റെ ശമ്പളത്തില്‍ 64% വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ഐസിഐസിഐയുടെ മേധാവി ചന്ദ കൊച്ചാറിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ ശമ്പളം ദിവസം 2.18 ലക്ഷം രൂപ. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചാറിന്റെ ശമ്പളത്തില്‍ 64 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഐസിഐസിഐ വാര്‍ഷിക റിപ്പോര്‍ട്ട്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചാറിന്റെ മൊത്ത ശമ്പളം 7.85 കോടി രൂപയാണ്. 2015-16ല്‍ 4.80 കോടി രൂപയായിരുന്നു ഇവരുടെ മൊത്ത ശമ്പളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇവരുടെ അടിസ്ഥാന ശമ്പളം 2.67 കോടിയും ബോണസായി 2.2 കോടി രൂപയുമാണ് ഇവര്‍ വാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി