ധനകാര്യം

പുതിയ പോര്‍മുഖം തുറന്ന് ജിയോ ; 399 രൂപ റീച്ചാര്‍ജ്ജിന് ഫുള്‍ ക്യാഷ് ബാക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് ജിയോ ടെലികോം രംഗത്ത് മത്സരം കടുപ്പിച്ച് ദീപാവലി ഓഫര്‍ പുറത്തിറക്കി. 'ജിയോ ദീപാവലി ദന്‍ ദനാ ദന്‍ ഓഫര്‍ 'എന്ന പേരിലാണ് റിലയന്‍സ് ജിയോ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്.  ടെലികോം രംഗത്ത് താരിഫ് യുദ്ധത്തിന് പുതിയ ഓഫര്‍ കളമൊരുക്കും.   പ്രീ പെയ്ഡ്  വരിക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഓഫര്‍. മൂന്നുമാസത്തേയ്ക്ക് 399 രൂപ അടച്ച് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പണം പൂര്‍ണമായി തിരിച്ചുനല്‍കുന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അന്‍പതു രൂപ വീതം മൂല്യമുളള എട്ടു വൗച്ചറുകള്‍ എന്ന നിലയിലാണ് ഉപഭോക്താവിന് പണം തിരിച്ചുകിട്ടുക. ഇന്നുമുതല്‍ ഒക്ടോബര്‍ 18 വരെയുളള കാലയളവില്‍  റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. നവംബര്‍ 15 മുതലുളള  ഭാവി റീച്ചാര്‍ജ്ജുകള്‍ക്ക് ഈ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍