ധനകാര്യം

2023ല്‍ പറക്കും ടാക്‌സികള്‍ രംഗത്തെത്തിക്കുമെന്ന് യൂബര്‍; അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും 

സമകാലിക മലയാളം ഡെസ്ക്

ടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ പറക്കും ടാക്‌സി അവതരിപ്പിക്കാന്‍ ഊബര്‍. ഇന്ത്യയ്ക്കുപുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പറക്കും ടാക്‌സി അവതരിപ്പിക്കാന്‍ ഊബര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഗതാഗത സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുത്തിട്ടുള്ള അഞ്ച് രാജ്യങ്ങളില്‍ ഏതെല്ലാം നഗരങ്ങളിലാണ് പറക്കും ടാക്‌സികള്‍ അവതരിപ്പിക്കുകയെന്ന് ആറ് മാസത്തിനുള്ളില്‍ പ്രഖ്യമാപിക്കുമെന്ന് ഊബര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഒരേ സമയം നാല് യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താവുന്നവയാണ് പറക്കും ടാക്‌സികളെന്നും മണിക്കൂറില്‍ 200മൈല്‍ വേഗതയിലാണ് ഇവ സഞ്ചരിക്കുകയെന്നും മുമ്പ് അറിയിച്ചിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ചലസിലും ഡാളസിലുമാണ് പറക്കും ടാക്‌സികള്‍ ആദ്യം അവതരിപ്പിക്കുകയെന്നാണ് കഴിഞ്ഞവര്‍ഷം കമ്പനി പുറത്തുവിട്ട വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്