ധനകാര്യം

ഡോക്ടറെ കാണാന്‍ അപ്പോയിന്‍മെന്റ് എടുക്കണോ, ഹോട്ടലില്‍ റൂം ബുക്ക് ചെയ്യണോ ? ഇനി എല്ലാം ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് നോക്കിക്കോളും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ജോലിത്തിരക്കിനിടയില്‍ വീട്ടിലേക്കുള്ള പാചക വാതകം ബുക്ക് ചെയ്യാനോ, ഡോക്ടറെ കാണാനുള്ള അപ്പോയിന്‍മെന്റ് എടുക്കാനോ അങ്ങനെ ഫോണ്‍ ചെയ്ത് പറയേണ്ട കാര്യങ്ങള്‍ മറന്നുവെങ്കില്‍ ഇനി മുതല്‍ ടെന്‍ഷന്‍ അടിക്കണ്ട. ഒരു എസ്എംഎസോ ശബ്ദസന്ദേശമോ മാത്രം മതി നിങ്ങളെ സഹായിക്കാന്‍ ഡ്യൂപ്ലക്‌സ് ഗൂഗിള്‍ അസിസ്റ്റന്റ് എത്തും.

 ഉപയോക്താവ് ആവശ്യപ്പെട്ടാലുടന്‍ ബന്ധപ്പെട്ട നമ്പറിലേക്ക് വിളിച്ച് സംസാരിക്കുകയും വിളിച്ച കാര്യം നടന്നുവെങ്കില്‍ മറ്റുള്ള വിവരങ്ങള്‍ ഫോണിലെ കലണ്ടറിലേക്ക് ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പ് സ്വയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.വിളിച്ച ഫോണ്‍ കിട്ടിയിട്ടില്ലെങ്കില്‍ അതും നോട്ടിഫിക്കേഷനായി അറിയിക്കും. നിങ്ങളുടെ നമ്പര്‍ ഉപയോഗിക്കുന്നതിന് പകരം സ്വന്തം നമ്പര്‍ ഉപയോഗിച്ചാവും ഡ്യൂപ്ലക്‌സ് ഈ ഫോണ്‍  വിളികള്‍ നടത്തുന്നത്.
ഡ്യൂപ്ലക്‌സിന്റെ പ്രവര്‍ത്തനം വിശദമാക്കുന്ന വീഡിയോയും ഗൂഗിള്‍ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

ഇതിനും പുറമേ ഫോണിലേക്ക് എത്തുന്ന അനാവശ്യ കോളുകളെയും സ്പാം നമ്പറുകളെയും സ്വയം ഒഴിവാക്കാനും ഗൂഗിള്‍ ഫോണ്‍ ആപ്പിന് കഴിയും.വരുന്ന കോള്‍ സ്പാം ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഫോണ്‍ ബെല്ലടിക്കുകയോ നോട്ടിഫിക്കേഷന്‍ വരികയോ ഇല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓട്ടോമാറ്റികായി സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്ന സംവിധാനമാണ് ഇത്. ഉടന്‍ തന്നെ ആപ്പുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്