ധനകാര്യം

വ്യാജവാര്‍ത്തകള്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് വാട്‌സ്ആപ്: ഇനി ഫോര്‍വേഡ് മെസേജുകള്‍ അഞ്ച് പേര്‍ക്ക് മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വാട്‌സ്ആപ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ച് ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളില്‍ ഈയടുത്ത് ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇത് തടയാനായി വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രം വാട്‌സ്ആപ് കമ്പനിക്ക് കത്തയച്ചിരുന്നു. ഇതിന്റെ ബാഗമായി വ്യാജവാര്‍ത്തകള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വാട്‌സ്ആപ്.

ഒരു മെസേജ് തന്നെ ഒരുപാട് നമ്പറുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപിന്റെ പദ്ധതി. പുതിയ രീതി പ്രകാരം സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. അഞ്ചില്‍ കൂടുതല്‍ ചാറ്റുകള്‍ ഫോര്‍വേഡിങ്ങിനായി സെലക്ട് ചെയ്താല്‍ ഈ ഫോര്‍വേഡ് ബട്ടണ്‍ നീക്കം ചെയ്യുന്ന രീതിയുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്‌സ് ആപ് നിര്‍ബന്ധിതമായത്. വാട്‌സ് ആപിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നിരുന്നു.

നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം