ധനകാര്യം

വീട്ടു ചെലവ് കണക്കാക്കാൻ പറ്റുബുക്ക് തപ്പി നടക്കേണ്ട ; മൊബൈൽ ആപ്പുമായി മലയാളി

സമകാലിക മലയാളം ഡെസ്ക്

വീട്ടമ്മമാരുടെയും ​ഗൃഹനാഥന്മാരുടെയും ഭ​ഗീരഥ പ്രയത്നങ്ങളിലൊന്നാണ് ഓരോ മാസത്തെയും വീട്ടു ചെലവ് കണക്കുകൾ ശരിയാക്കുക എന്നത്. ഇതിനായി പറ്റ് ബുക്കും കണക്ക് ബുക്കുമെല്ലാമെടുത്തുള്ള കൂട്ടലും കിഴിക്കലും നാം കാണുന്നതാണ്. എന്നാൽ ഇനി മുതൽ വീട്ടു ചെലവുകൾ കണക്കുകൂട്ടാൻ ബുക്കും പേനയും തിരഞ്ഞ് നടക്കേണ്ട.

ദൈനംദിന വീട്ടു ബജറ്റ് തയ്യാറാക്കാനുള്ള മൊബൈൽ ആപ്പ് തയ്യാറായി. സ്മാർട്ട് ഹോം അക്കൗണ്ട് ബുക്ക് എന്ന പേരിലുള്ള ആപ്പാണ് സജ്ജമായത്. മച്ചാട് പുന്നംപറമ്പ് സ്വദേശി എന്‍ബി രഘുനാഥാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. 

ദൈനംദിന കണക്കുകള്‍ ചേര്‍ക്കാനും, ഇവയെല്ലാം ഒറ്റക്ലിക്കില്‍ കാണാനും ആപ്പിൽ സൗകര്യമുണ്ട്. ഓരോ ദിവസത്തെയും കണക്കുകള്‍, മാസത്തെ കണക്കുകള്‍ എന്നിവ ഇനം തിരിച്ചെടുക്കാനും കഴിയും. സ്മാര്‍ട്ട്‌ഫോണ്‍ കൈവശമുള്ള ആര്‍ക്കും ​ഗൂ​ഗിൾ പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന