ധനകാര്യം

ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട്; വിവരങ്ങള്‍ പുറത്തുവിടാത്തതിന് ആര്‍ബിഐക്ക് സുപ്രിം കോടതി വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ വിവരങ്ങള്‍ പുറത്തുവിടാത്തതിന് റിസര്‍വ് ബാങ്കിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ പുറത്തുവിടാത്തത് ഗൗരവമായി കാണുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമപരമായി ഒഴിവാക്കാത്തിടത്തോളം ആര്‍ടിഐ പ്രകാരം പുറത്തുവിടാന്‍ ബാധ്യതയുണ്ടെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വിധി നിലനില്‍ക്കെ വിവരങ്ങള്‍ പുറത്തുവിടേണ്ട എന്ന നിലപാടുമായി മുന്നോട്ടുപോവുകയാണ് റിസര്‍വ് ബാങ്ക് ചെയതത്. ഇതു കോടതിയലക്ഷ്യമായി കാണേണ്ടതാണങ്കിലും ആര്‍ബിഐക്ക് അവസാന അവസരം നല്‍കുകയാണെന്ന് കോടതി പറഞ്ഞു.

ബാങ്കുകളും ആര്‍ബിഐയും തമ്മിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ പുറത്തുവിടുന്നതിനെ റിസര്‍വ് ബാങ്ക് എതിര്‍ത്തത്. നിയമത്തില്‍ ഒഴിവാക്കപ്പെടാത്തിടത്തോളം കാലം ആര്‍ബിഐക്ക് ഇങ്ങനെയൊരു നിലപാടെടുക്കാനാവില്ലെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു