ധനകാര്യം

വീണ്ടും കുതിച്ച് സ്വര്‍ണ വില; പവന് 320 രൂപയുടെ വര്‍ധന; സര്‍വകാല റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹ സീസണിനൊപ്പം ആഗോള സാമ്പത്തിക തളര്‍ച്ച കൂടിയായതോടെ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നു. പവന് 320 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് കൂടിയത് 40 രൂപ. 

ഒരു പവന്‍ സ്വര്‍ണത്തിന് 28,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ ഇത് 28,320 രൂപയായിരുന്നു. എക്കാലത്തെയും റെക്കോഡാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3580 രൂപ. 

ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച് 28320 രൂപയായിരുന്നു. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 3540 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 25920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായുളള ദിവസങ്ങളിലുളള വര്‍ധനയിലൂടെ സ്വര്‍ണത്തിന്റെ വിലയില്‍ 2720 രൂപയാണ് വര്‍ധിച്ചത്.

ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉത്സവസീസണ്‍ ആരംഭിച്ചതോടെ, വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപരികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'