ധനകാര്യം

ഗ്യാസ് കണക്ഷന് നിക്ഷേപം വേണ്ട; ഉജ്ജ്വല യോജന വ്യാപിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുളള സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനുളള പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിക്കുന്നു. എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാനാണ് ഈ നടപടി. ഇതൊടൊപ്പം ഗ്യാസ് കണക്ഷന് നിക്ഷേപം നല്‍കേണ്ട ആവശ്യമില്ല. 

റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയ്‌ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടുളള സത്യവാങ്മൂലം നല്‍കിയാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ മധു ബാലാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡ് ബിപിഎല്‍ അല്ലാത്തവര്‍ക്കും ഗ്യാസ് കണക്ഷന്‍ നല്‍കും. വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടാകരുതെന്ന് മാത്രം. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു