ധനകാര്യം

എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി; പുതിയ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വിലക്ക്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കടത്തിന് മുകളില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ കൈയൊഴിയാനുള്ള നീക്കങ്ങള്‍ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ നടത്തുന്നതിനും, സ്ഥാനക്കയറ്റം നല്‍കുന്നതിനുമെല്ലാം എയര്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. 

പുതിയ സര്‍വീസുകളോ പദ്ധതികളോ തുടങ്ങുന്നതിന് മുന്‍പ് ലാഭസാധ്യത കണക്കാക്കണമെന്നും, അനിവാര്യമാണെങ്കിലെ പുതിയ സര്‍വീസുകളും മറ്റും തുടങ്ങാന്‍ പാടുള്ളുവെന്നുമാണ് നിര്‍ദേശം. ഇത് വ്യക്തമാക്കി കേന്ദ്ര നിക്ഷേപ, പൊതുമുതല്‍ കൈകാര്യം ചെയ്യല്‍ വകുപ്പ് എയര്‍ ഇന്ത്യയ്ക്ക് കത്ത് നല്‍കി. 

സ്വകാര്യ കമ്പനികളൊന്നും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്‍പോട്ടു വന്നിട്ടില്ല. 50,000 കോടി രൂപയ്ക്ക് മുകളിലാണ് എയര്‍ ഇന്ത്യയുടെ കടം. നിക്ഷേപം കുറയ്ക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ ജൂലൈ 15 വരെയുള്ള കണക്കുകള്‍ ക്ലോസ് ചെയ്തു. 10000ല്‍ അധികം സ്ഥിരം ജീവനക്കാരാണ് എയര്‍ ഇന്ത്യയിലുള്ളത്. 

വരുന്ന സാമ്പത്തിക വര്‍ഷം 7,600 കോടിയുടെ നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്. അടുത്ത നാല്, അഞ്ച് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്