ധനകാര്യം

അഹ്‌ലന്‍ കേരള 2019 നവംബറില്‍ സൗദിയില്‍ 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: പ്രളയയാനന്തര കേരളത്തിന്റെ വിനോദ സഞ്ചാരം, വാണിജ്യം എന്നീ മേഖലകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അഹ്‌ലന്‍ കേരള  2019'  നവംബര്‍ 7, 8 തീയതികളില്‍ സൗദിയില്‍ നടക്കും. 

ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആദ്യമായി സൗദി അറേബ്യയില്‍ നടത്തുന്ന പ്രദര്‍ശനമാണിത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിനോദ വാണിജ്യ മേഖലയിലെ പ്രമുഖര്‍ ഒപ്പം കേരളത്തിലെ വിവിധ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുക്കും. 

സൗദിയിലെ പ്രമുഖ ഇവന്റ് ഓര്‍ഗനൈസിംഗ് കമ്പനി ആയ എക്‌സ്‌പൊ ഹൊറൈസണ്‍ ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം